റെയിൽവേക്കെതിരെ നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ
അഡ്മിൻ
റെയിൽവേയ്‌ക്കെതിരെ തിരുവനന്തപുരം നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. റെയിൽവെയ്ക്ക് മാലിന്യ സംസ്കരണ സംവിധാനമില്ല, റെയിൽവേയുടെ മാലിന്യങ്ങളാണ് ടണലിൽ നിന്ന് ലഭിക്കുന്നതെന്നും മേയർ. കക്കൂസ് മാലിന്യം ഉൾപ്പെടെ റെയിൽവേ തോടിലേക്ക് തുറന്നുവിടുന്നുണ്ടെന്നും മേയർ ആര്യാ പറഞ്ഞു.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ പ്രതികരിക്കുകയായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ. അതേസമയം, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുകയാണ് . ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ നാവിക സേനാ സംഘവും രക്ഷാദൌത്യത്തില്‍ പങ്കാളികളാകും.
നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ‘രക്ഷാ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നല്‍കുകയായിരുന്നു.