പ്രളയക്കെടുതിയെ നേരിട്ട കേരളത്തിന്റെ രീതി അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രം; നിപ മുതല്‍ ലോകപ്രശംസ പിടിച്ചുപറ്റിയ പ്രതിരോധമാണ് കേരളം നടത്തിയത്: കേന്ദ്രമന്ത്രി ജെ.പി നദ്ദ
അഡ്മിൻ
കൊച്ചി: പ്രളയക്കെടുതിയെ നേരിട്ട കേരളത്തിന്റെ രീതി അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ.നിപ മുതല്‍ ലോകപ്രശംസ പിടിച്ചുപറ്റിയ പ്രതിരോധമാണ് കേരളം നടത്തിയതെന്നും കേരളത്തിനാവശ്യമായ എല്ലാ സഹായവും നല്‍കിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി ജെ.പി നദ്ദ പറഞ്ഞു.
മികച്ച രീതിയിലുള്ള ഏകോപനം നടക്കുന്നുണ്ട്. ആരോഗ്യരംഗത്തെ നടപടിക്രമങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ട്. പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയാനായി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടന്നെന്നും ജെ.പി നദ്ദ പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പുനഃനിര്‍മ്മാണത്തിന് എല്ലാ സഹായവും നല്‍കുമെന്നും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വിദഗ്ധ സംഘം കേരളത്തിലേക്ക് അയയ്ക്കുമെന്നും അദേഹം പറഞ്ഞു.