വിമര്‍ശിക്കുന്നവര്‍ തന്നെ പലപ്പോഴും ചില കാര്യങ്ങള്‍ക്ക് തടസം നില്‍ക്കും: മന്ത്രി എംബി രാജേഷ്
അഡ്മിൻ
തോട് വൃത്തിയാക്കുന്നതിനിടെ ജോയി മരിച്ചത് ദാരുണ സംഭവമാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാല്‍ ഇത്തരം സംഭവം ഉണ്ടാകുമ്പോള്‍ വിമര്‍ശനവുമായി ചിലര്‍ വരും. പിന്നെ ചര്‍ച്ചയാകുമെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ നല്ലത് തന്നെയാണ്. പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ഈ വിമര്‍ശിക്കുന്നവര്‍ തന്നെ പലപ്പോഴും ചില കാര്യങ്ങള്‍ക്ക് തടസം നില്‍ക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്‌മപുരത്തടക്കം ഈ മാറ്റം പ്രകടമാണെന്ന് പറഞ്ഞ മന്ത്രി മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ അനാസ്ഥയുണ്ടെന്ന് ആവര്‍ത്തിച്ചു. വന്ദേ ഭാരതില്‍ അടക്കം യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കള്‍ നൽകുന്നത് റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഹൈക്കോടതി ഇടപെടല്‍ നിര്‍ണ്ണായകമാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.