31 കുടുംബങ്ങള്‍കൂടി ലൈഫ് ഭവന പദ്ധതിയുടെ തണലിലേക്ക്

കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തില്‍ 31 കുടുംബങ്ങള്‍കൂടി ലൈഫ് ഭവന പദ്ധതിയുടെ തണലിലേക്ക്. വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 31 കുടുംബങ്ങള്‍ക്കു കൂടിയാണ് വീട് ഒരുങ്ങിയത്.

49 പേർ കരാര്‍ ഒപ്പുവെച്ചതില്‍ ഇതുവരെ 31 വീടുകള്‍ പൂര്‍ത്തിയാക്കി. 1.22 കോടി രൂപയാണ് പദ്ദതി ചെലവ്. മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നല്‍കി. വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എംബി രാജേഷ് നിർവഹിച്ചു.

നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് ഇതുവരെ 97 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. കൂടാതെ മുടഹ്ങികിടന്ന മൂന്ന് വീടുകള്‍ അധിക ധനസഹായം നല്‍കി പൂർത്തിയാക്കി. പട്ടികയിലുള്ള എല്ലാ ഗുണഭോക്താകള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

വീടുകളുടെ താക്കോല്‍ കൈമാറലിനൊപ്പം ഹരിത കര്‍മ്മ സേന യൂസര്‍ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനവും മന്ത്ര നടത്തി. ചടങ്ങില്‍ അനൂപ് ജേക്കബ് അധ്യക്ഷനായി.

17-Jul-2024