യുപി ബിജെപിയിൽ യോഗി ആദിത്യനാഥിനെതിരെയുള്ള നീക്കങ്ങൾ ശക്തം

ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള നീക്കങ്ങളും ശക്തമാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സംഘടന തലത്തിൽ അഴിച്ചു പണി നടത്തിയേക്കും.

അതേസമയം ദില്ലിയിൽ എത്തിയ സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.സാഹചര്യം കണക്കിലെടുത്തു കഴിഞ്ഞ ദിവസം അമിത് ഷാ നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാന ഉപമുഖ്യ മന്ത്രി മൗര്യ പ്രസാദ് ശർമ്മയും ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ബിജെപി ആസ്ഥാനം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചേക്കും.

18-Jul-2024