ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തിബന്ധം തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടി ബഹുമുഖ അറിവും നേതൃഗുണവുമുള്ള വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയും താനും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു ഞങ്ങൾ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചിലർ.
രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോൾ താനാദ്യം കണ്ടത് ഉമ്മൻചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി ഇരുചേരിയില്‍ നില്‍ക്കുമ്പോഴും ബന്ധത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. യോജിക്കേണ്ടവയില്‍ യോജിച്ചും വിയോജിക്കേണ്ടവയില്‍ വിയോജിച്ചുമാണ് താനും തന്റെ പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയോട് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.