പ്രതിരോധ മരുന്നിനെതിരെ പ്രചരണം, ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

കോട്ടയം : എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചാണ് ഇദ്ദേഹത്തെ ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കന്‍ചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ കെ ശൈലജ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്ത് നല്‍കിയിരുന്നത്.

എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കന്‍ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി പരാതിയില്‍ പറഞ്ഞിരുന്നത്.

08-Sep-2018