ഡീപ് സെർച്ച് ഡിറ്റക്ടറിൽ നിന്ന് രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഡീപ് സെർച്ച് ഡിറ്റക്ടറിൽ നിന്ന് രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

ലോറിയുടെ സാന്നിധ്യം സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. ഈ ഭാഗത്തു നിന്ന് മണ്ണെടുക്കല്‍ തുടരുകയാണ്. മുഴുവൻ പ്രവർത്തനവും ഈ സ്ഥലം കേന്ദ്രീകരിച്ചാണ്. സിഗ്നല്‍ ലഭിച്ചത് മരത്തിന്റെയോ കല്ലിന്റെയോ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ ലോഹ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എന്താണെന്ന് ഉറപ്പിക്കാന്‍ മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്.

22-Jul-2024