അര്‍ജുനെ ഇന്നും കണ്ടെത്താനായില്ല; കരയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച്‌ സൈന്യം

കർണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ച്‌ സൈന്യം.റോഡില്‍ ലോറിയില്ലെന്നും നദിക്കരയില്‍ നിന്ന് ഒരു സിഗ്നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു.

നദിക്കരയിലെ സിഗ്നല്‍ കിട്ടിയ പ്രദേശം മാർക്ക് ചെയ്തശേഷം പരിശോധന തുടരുകയാണ് സൈന്യം.അര്‍ജുന്‍റെ ലോറി റോഡരികിനു സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ച്‌ പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.

22-Jul-2024