ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​.

തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. മാലിന്യം നീക്കി തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യാ രാജേന്ദ്രൻ റെയിൽ​വേയെ കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാ​ലെയാണ് കോർപറേഷൻ ഹെൽത്ത് ഇൻസ്​പെക്ടറെ മേയർ സസ്​പെൻഡ് ചെയ്തത്.

24-Jul-2024