അർജുന്റെ കുടുംബത്തിനു നേരെ സൈബറാക്രമണം; പരാതി നൽകി

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തിന് നേരെ സൈബറാക്രമണം. ഇതിന് പിന്നാലെ കുടംബം പരാതി നൽകി. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്.ഇതോടെ ഇവർ മാധ്യമങ്ങളെ കാണുന്നതിനു പോലും കഴിഞ്ഞ ദിവസം വിമുഖത കാണിച്ചു.

വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

25-Jul-2024