കൂടോത്രത്തിനെതിരെ ലോക്സഭയിൽ ബെന്നി ബെഹനാന്റെ സ്വകാര്യ ബില്ല്

കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് കോൺഗ്രസിലെ ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിലെ കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.

സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർദ്ധിക്കുന്നുവെന്നും അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കാൻ വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ ഇതിലൂടെ വ്യക്തമാക്കുന്നത്.

26-Jul-2024