ബംഗ്ലാദേശിലെ മോംഗ്ല തുറമുഖവും ഇനി ഇന്ത്യയ്ക്ക് സ്വന്തം
അഡ്മിൻ
ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന്റെ നിയന്ത്രണവും ഇനി ഇന്ത്യയ്ക്ക്. തുറമുഖത്തിന്റെ ടെര്‍മിനലിന്റെ പ്രവര്ത്തവനകാശമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇറാനിലെ ചബഹാര്‍ തുറമുഖത്തിനും മ്യാന്മറിലെ സിറ്റ്വെയ്ക്കും ശേഷം ഇന്ത്യ ഏറ്റെടുക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമാണിത്.
ഇന്ത്യ പോര്‍ട്ട്സ് ഗ്ലോബല്‍ ലിമിറ്റഡിന് കീഴിലാണ് മൂന്ന് തുറമുഖങ്ങളുടെയും പ്രവര്‍ത്തനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് എത്തിയ വേളയില്‍ തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് മോംഗ്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് മോംഗ്ല സ്വന്തമാക്കാന്‍ ചൈന കാലങ്ങളായി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിരിന്നില്ല. മോംഗ്ല തുറമുഖം കൂടി ഇന്ത്യയുടെ കൈയില്‍ എത്തുന്നത് ചൈനയുടെ സമുദ്രാധിപത്യ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.
മാരിടൈം സില്‍ക്ക് റോഡ് പദ്ധതി മറവില്‍ ചൈന പാകിസ്ഥാനിലെ ഗ്വദര്‍ തുറമുഖം മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി വരെ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. ജിബൂട്ടിയില്‍ 78 ദശലക്ഷവും ഗ്വദറില്‍ 1.6 ബില്യന്‍ ഡോളറുമാണ് ചൈന മുടക്കിയത്.
നിലവില്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ്, മോംഗ്ല തുറമുഖങ്ങളിലെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ട്. മോംഗ്ല തുറമുഖത്തിന്റെ നിയന്ത്രണവും ഇന്ത്യയ്ക്ക് ലഭിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കം എളുപ്പമാകും. കൊല്‍ക്കത്ത തുറമുഖത്തിനടുത്താണ് മോംഗ്ല തുറമുഖമെന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും. ബംഗ്ലാദേശിന്റെ വടക്കുള്ള ഖുല്‍ന നഗരത്തിനടുത്താണ് തുറമുഖം.