മധ്യപ്രദേശ്: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആകണമെന്ന വിവാദ സര്‍ക്കുലര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. നാല് ദിവസം മുമ്പാണ് കോണ്‍ഗ്രസ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സീറ്റ് ലഭിക്കണമെങ്കില്‍ ഫെയ്‌സ്ബുക്ക് പേജിന് കുറഞ്ഞത് പതിനയ്യായിരം ലൈക്ക് വേണം, ട്വിറ്ററില്‍ അയ്യായിരം ഫോളോവേഴ്‌സ് വേണം, മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്ന മണ്ഡലത്തില്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ വേണം തുടങ്ങിയ വിവാദ നിര്‍ദ്ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റിയാണ് സർക്കുലർ പുറത്തിറക്കിയത്. മധ്യപ്രദേശ് ഘടകത്തിന്റെ ഔദ്യോഗിക ഫെയിസ്‍ബുക്ക്, ട്വിറ്റെർ പേജുകളിലും സർക്കുലർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിവാദങ്ങളെത്തുടർന്നു സർക്കുലർ പിൻവലിച്ചു.
സംസ്ഥാനത്തെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തനം മോശമാണെന്ന പേരിൽ അവരുടെ ഐ ടി സെൽ തലവനെ മാറ്റിയിരുന്നു . ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച അഭയ് തിവാരിക്കാന് പുതിയ ചുമതല ,ധർമേന്ദ്ര വാജ്പേയിയെയാണ് ചുമതലയിൽനിന്നും മാറ്റിയത്.