പാരിസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിങ്ങിൽ മനു ഭാക്കറിന് വെങ്കലം
അഡ്മിൻ
പാരിസ് ഒളിംപിക്‌സിൽ ആദ്യ മെഡൽ നേടി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.
ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങൾ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു.
എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് ഈയിനത്തിൽ സ്വർണവും വെള്ളിയും. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്‌സ് മെഡലാണിത്. 2012 ലണ്ടൻ ഒളിംപിക്‌സിൽ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡൽ നേടിയത്. ടോക്കിയോ ഒളിംപിക്‌സിൽ പിസ്റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാകറിനു മത്സരിക്കാൻ സാധിച്ചിരുന്നില്ല.