കേരത്തിലെ കോൺഗ്രസിലെ ചാരൻമാര്‍ക്കെതിരെ കർശന നടപടിയുമായി എഐസിസി

മിഷൻ 2025ന്‍റെ പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്ബോള്‍ കർശന നടപടിയുമായി എഐസിസി.പാർട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി കൊടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിർദേശം നല്‍കി.

വാർത്തകള്‍ ചോർത്തി നല്‍കുന്നവരെ കണ്ടെത്തിയാല്‍ അവർക്കെതിരെ എഐസിസി നടപടിയെടുക്കും.
സംഭവത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചു. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാർത്തകള്‍ മാധ്യമങ്ങളില്‍ വരുന്ന പശ്ചാത്തലത്തിലാണ് നടപടി.

28-Jul-2024