വാർത്താസമ്മേളനത്തിനിടെ രക്തസ്രാവം; കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബെംഗളൂരു ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.

ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു. മാർച്ച് അടുത്ത ശനിയാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന തരത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

29-Jul-2024