അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂ ട്യൂബ് ചാനൽ ഉടമയ്ക്ക് ഇന്ന് നോട്ടീസ് നൽകും

കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ചാനൽ ഉടമക്ക് ഇന്ന് നോട്ടീസ് നൽകും.

മഴവിൽ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്.അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതിൽ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പരാതി ഉയരുന്നതും പൊലീസ് കേസെടുക്കുന്നതും.

29-Jul-2024