രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരും; കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ഹെലികോപ്ടർ എത്തി

ഉരുള്‍പൊട്ടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടർ എത്തി.പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയർ ലിഫറ്റ് ചെയ്തത്.

ആവശ്യമെങ്കില്‍ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ചൂരല്‍മലയിലെ തകർന്ന പാലത്തിനു പകരം താത്കാലിക പാലം സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിർമിച്ചു.റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും മന്ത്രി കെ. രാജൻ പറഞ്ഞു.

ചൂരല്‍മലയിലെ പത്താം വാർഡായ അട്ടല്‍മലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. അഞ്ചു സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.

30-Jul-2024