വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ; 25 വീടുകൾ നിർമ്മിച്ച് നൽകും

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ. വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് 25 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.കേരളത്തിലെ ജനങ്ങളുടെ സഹകരണം ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക.ദുരന്തമുഖത്ത് പ്രവർത്തിക്കാൻ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ സന്നദ്ധരായി നിൽക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും പറഞ്ഞു.

സന്നദ്ധ പ്രവർത്തനങ്ങളുമായി ഇന്നലെ മുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ദുരന്തമുഖത്തുണ്ട്. ദുരന്തത്തെ അതിജീവിക്കാൻ മറ്റു സംഘടനകൾക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

31-Jul-2024