രാജ്യത്തെ മാധ്യമപ്രവർത്തകരുടെ പ്രതിസന്ധികൾ രാജ്യസഭയിൽ ഉയർത്തി വി ശിവദാസൻ എംപി
അഡ്മിൻ
രാജ്യത്തെ മാധ്യമപ്രവർത്തകരുടെ പ്രതിസന്ധികൾ രാജ്യസഭയിൽ ഉയർത്തി സിപിഎം എംപി വി ശിവദാസൻ. രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് സിപിഎം എംപി വി ശിവദാസൻ രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.
അടിസ്ഥാന സൗകര്യമോ, പെൻഷനോ, ന്യായമായ വേതനമോ ലഭിക്കാതെയാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരും ജോലിയെടുക്കുന്നതെന്ന് എംപി ശിവദാസൻ രാജ്യസഭയില്‍ ഉന്നയിച്ചു. ന്യായമായ വേതനമില്ലാതെയാണ് ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ജോലി ചെയ്യുന്നത്.
പലരും 14 - 17 വരെ മണിക്കൂറാണ് ജോലിയെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ സഹായം പോലും ലഭിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് ലോക രാജ്യങ്ങളിൽ 159 ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് എംപി പറഞ്ഞു. കേന്ദ്രസർക്കാർ മാധ്യമപ്രവർത്തകരെ തരം താഴ്ത്തുകയാണെന്നും ശിവദാസൻ ആരോപിച്ചു.