ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്.

ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തീരുമാനം. രാവിലെ 10.30 ന് നിയമ സഭാ മന്ദിരത്തിൽ പൊതു ദർശനം ഉണ്ടാകും. അതിന് ശേഷം കൊൽക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫിസിൽ 11.30 മുതൽ വൈകിട്ട് 3.30 വരെ ആണ് പൊതുദർശനം.

09-Aug-2024