പ്രഖ്യാപനങ്ങൾ ഇല്ല; വയനാടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഡ്മിൻ
മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്നും, സഹായം എത്രയും വേഗം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം , ദുരന്തത്തില്‍ നിരവധി കുടുംബങ്ങളുടെ പ്രതിക്ഷകളാണ് തകര്‍ന്നത്. ദുരന്തബാധിതരെ നേരില്‍ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ നാം അവര്‍ക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരുകള്‍ ഏതുമാകട്ടെ ദുരിതബാധിതര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നല്‍കി.