സെബിയുടെ വിശ്വാസ്യത വിട്ടു വീഴ്ച ചെയ്യപ്പെട്ടു: രാഹുൽ ​ഗാന്ധി

ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തലിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ജെപിസി അന്വേഷണത്തെ മോദിക്ക് ഭയമെന്ന് രാഹുൽ വിമർശിച്ചു. സെബിയുടെ വിശ്വാസ്യത വിട്ടു വീഴ്ച ചെയ്യപ്പെട്ടുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സെബി ചെയർപേഴ്സണൺ എന്ത് കൊണ്ട് രാജി വച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.

നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ഉത്തരവാദി ആര് എന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. സുപ്രിംകോടതി സ്വമേധയ വിഷയം പരിഗണിക്കുമോ എന്നും രാഹുൽ ചോദിച്ചു.

സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംയുക്ത പാർലമെൻററി സമിതി രൂപീകരിച്ച് മുഴുവൻ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻറെ നിലപാട്.

12-Aug-2024