പശ്ചിമഘട്ട സംരക്ഷണത്തിന് കൃഷി വ്യാപിപ്പിക്കാൽ പഠനവുമായി സർക്കാർ
അഡ്മിൻ
കേരളത്തിൻറെ പശ്ചിമഘട്ട സംരക്ഷണത്തിന് കൃഷി വ്യാപിപ്പിക്കാൻ പഠനവുമായി സർക്കാർ. കൃഷിവകുപ്പാണ് പഠനം നടത്തുന്നത്. ഇതിൻറെ ഭാഗമായി ചൊവ്വാഴ്ച തലസ്ഥാനത്ത് മന്ത്രി പി. പ്രസാദിൻറെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.പശ്ചിമഘട്ടത്തിൽ എന്തും ചെയ്യാമെന്ന രീതി പാടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംരക്ഷണം സാധ്യമായില്ലെങ്കിൽ മനുഷ്യജീവിതത്തെ വേഗം തകർച്ചയിലേക്ക് എത്തിക്കും. ഇതിനായി സമഗ്രപദ്ധതികളാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. അന്തരാഷ്ട്രതലത്തിലെ പ്രമുഖരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടുകയാണ് ആദ്യനടപടി. തുടർന്ന്, കേരളത്തിനകത്തും പുറത്തുമുള്ള മേഖലയുമായി ബന്ധപ്പെട്ടവരുമായും പ്രദേശിക ജനസമൂഹവുമായും ചർച്ചചെയ്യും.
ശാസ്ത്രീയ അറിവുകൾകൂടി ക്രോഡീകരിച്ചശേഷമാകും നടപടികളിലേക്ക് കടക്കുകയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പശ്ചിമഘട്ടമേഖലയിലെ ആളുകളെക്കൂടി ചേർത്തുനിർത്തിയുള്ള സംരക്ഷണമാണ് വേണ്ടതെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനാൽ കാർഷിക ഉപജീവനമാർഗങ്ങൾക്ക് കൂടി കരുത്തുപകരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
12-Aug-2024
ന്യൂസ് മുന്‍ലക്കങ്ങളില്‍
More