സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തി

വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്‍കാന്‍ കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.


അതേസമയം,, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക‌.

13-Aug-2024