അര്‍ജുനായുള്ള തിരച്ചില്‍; മാധ്യമങ്ങളെ വിലക്കി കർണാടക പൊലീസ്

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.

14-Aug-2024