സർക്കാർ ഒരു തരത്തിലുള്ള പഴുതും ഇല്ലാതെയാണ് എല്ലാ അന്വേഷണവും നടത്തുന്നത്: ടിപി രാമകൃഷ്ണൻ
അഡ്മിൻ
എഡിജിപിക്കെതിരായ അന്വേഷണത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.അന്വേഷണം കൃത്യമായി നടത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണ നൽകുകയാണ് എൽഡിഎഫ് ചെയ്തത് എന്നും രാമകൃഷ്ണൻ പറഞ്ഞു. താൻ നേരത്തെ തന്നെ പറഞ്ഞതാണ് കാത്തിരിക്കാൻ ,ഡിജിപിയാണ് നിലവിലെ അന്വേഷണം നടത്തുന്നത്.അതിൽ ഉയർന്നു വന്നതാണ് സാമ്പത്തിക ആരോപണം എന്നും അദ്ദേഹം പറഞ്ഞു.
ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം. ശുപാർശ വന്നപ്പോൾ ഒരു മിനിറ്റ് പോലും വൈകിച്ചില്ല. കൃത്യമായ നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. കർശനമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് .അതിന്റെ തെളിവാണ് നിലവിലെ ഓരോ അന്വേഷണവും എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു .
ഡിജിപി എം ആര് അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.