ഗ്വാളിയോര്‍ : മധ്യപ്രദേശില്‍ പി എം എ വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നരേന്ദ്രമോഡിയുടെ പേരും പറഞ്ഞ് കൊട്ടിഘോഷിച്ചു നടത്തുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കോടതി നിര്‍ദേശത്തിലൂടെ വന്‍ തിരിച്ചടിയാണ് ലഭിച്ചത്.
ഡിസംബര്‍ 20നുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി വന്നിരിക്കുന്നത്. ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇത് മാറ്റിയില്ലെങ്കില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് സാധ്യതയുണ്ടെന്നും ഹര്‍ജ്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ വിധിയോടെ നിലവില്‍ വീടുകളില്‍ വെച്ച ഫോട്ടോകള്‍ വീട്ടുകാര്‍ മാറ്റിയില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാറ്റേണ്ടിവരും. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍