വഴിതെറ്റി വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കല്ലേലി വനത്തിലാണ് തിരുനെൽവേലിയിൽ നിന്നുള്ള 24 അംഗ തീർത്ഥാടക സംഘം കുടുങ്ങിയത്.

മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. രക്ഷപ്പെടുത്തിയ തീർത്ഥാടകരെ തുടർന്ന് മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

ശബരിമല കൺട്രോൾ റൂമിലേക്കാണ് തീർത്ഥാടകർ സഹായത്തിനായി ഫോൺ ചെയ്തത്. കൺട്രോൾ റൂമിൽ നിന്നാണ് വിവരം കോന്നി ഡിഎഫ്ഒയെ അറിയിച്ചത്. തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

21-Dec-2025