കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ പകപോക്കലാണ് കേന്ദ്രം ചെയ്യുന്നത്: ഡിവൈഎഫ്ഐ

വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചുവെന്ന് ഡിവൈഎഫ്ഐ അറിയിച്ചു . പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും ഉണ്ടെന്നും ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കേരളമെന്താ ഇന്ത്യയല്ലേ എന്ന ചോദ്യം ശക്തമായി ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു. അതിശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിലേക്ക് പോകുമെന്നും കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ പകപോക്കലാണ് കേന്ദ്രം ചെയ്യുന്നതെന്നും സംഘടനാ പറഞ്ഞു.

06-Dec-2024