ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കം; എതിർപ്പുമായി കേരളം

ലോക്സഭാ മണ്ഡല പുനർനിർണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. ജനസംഖ്യ കുറയ്ക്കാന്‍ നടപടിയെടുത്ത സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കരുത്. ക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

14-Mar-2025