നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരമോഹവുമായി കോൺഗ്രസ് എംപിമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരമോഹവുമായി കോൺഗ്രസ് എംപിമാർ രംഗത്തുണ്ടെങ്കിലും പാർട്ടി ഹൈക്കമാൻ്റ് ഇതിന് അനുമതി നൽകിയേക്കില്ല. മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ സുധാകരൻ, നിലവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് നിലവിൽ ഇതുവരെ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ച് വരുത്തേണ്ടതില്ലെന്നുമാണ് പൊതുവെ പാർട്ടിയിൽ ഉരിത്തിരിഞ്ഞിട്ടുള്ള തീരുമാനം. ദേശീയ നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്.

കഴിഞ്ഞ രണ്ട് തവണയായി നഷ്ടപ്പെടുന്ന കോന്നി മണ്ഡലം തന്നിലൂടെ തിരികെ പിടിക്കാമെന്ന വാദമാണ് അടൂർപ്രകാശ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പാർട്ടി നേതൃത്വം ഇതിന് അനുമതി നൽകിയിട്ടില്ല.

07-Mar-2026