ഏത് ഉന്നതനായാലും ഒരു കൈയേറ്റക്കാരനെയും സംരക്ഷിക്കില്ല: മന്ത്രി കെ രാജൻ
അഡ്മിൻ
സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരാണെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
ചൊക്രമുടിയിലേത് കൈയേറ്റങ്ങള്‍ക്കെതിരായി നടന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ്. പ്രത്യേക അന്വേഷ സംഘത്തിന്റെ റിപ്പോര്‍ട്ട് ആണ് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സഹായകമായത്. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങള്‍ ഉപയോഗിച്ചല്ല കൈയേറ്റം നടന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോടതി ഇടപെടലുകള്‍ മുന്നില്‍ കണ്ട് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ് സര്‍ക്കാര്‍ നടപടി. ഏത് ഉന്നതനായാലും ഒരു കൈയേറ്റക്കാരനെയും സംരക്ഷിക്കില്ല. ചൊക്രമുടിയില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി കൈയേറിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.