നെഞ്ചുവേദനയെ തുടർന്ന് എ.ആർ. റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയഘാതമാണെന്നാണ് സംശയം. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 ആൻജിയോ പ്ലാസ്റ്റിക്കായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഉടൻ ആൻജിയോഗ്രാം പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇസിജി, എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്

16-Mar-2025