മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ലഹരി സാമൂഹിക വിപത്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ലഹരി സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ഫലപ്രദമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് വിമുക്തി കേന്ദ്രം. ലഹരിക്കെതി െഎല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ലഹരിക്കെതിരെ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം. സ്പിരിറ്റ് നിര്‍മാണ ശാല വരുന്നത് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശവര്‍ക്കര്‍മാരുടെ പ്രശ്‌നത്തിലും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രം ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ആശമാരെ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സഹായമില്ല സംസ്ഥാന സര്‍ക്കാര്‍ ആശമാര്‍ക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ചെലവും വഹിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.