നിർമ്മല സീതാരാമൻറെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും: മന്ത്രി പി രാജീവ്
അഡ്മിൻ
നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി രാജീവ്. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണെന്നും വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും പി രാജീവ് പറഞ്ഞു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് ധനമന്ത്രി നടത്തിയത്. നിർമ്മല സീതാരാമൻറെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കുമെന്നും ബജറ്റ് ചർച്ചയിൽ പ്രതിഷേധിക്കാൻ ധാരണയായെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യസഭയില്‍ സിപിഎമ്മിനേയും കേരളത്തിലെ നോക്കുകൂലിയേയും രൂക്ഷമായി പരിഹസികുന്നതായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗം. കേരളത്തിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശനത്തിന് കേരളത്തിലെ നോക്കുകൂലിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയുധമാക്കിയത്. കേരളത്തില്‍ ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജെടുക്കാന്‍ നമ്മള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി പറഞ്ഞത് .