ലഹരിക്കെതിരെ ഒരുമിച്ചു പോരാടാന്‍ കലാകാരന്മാര്‍ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ

സമത്വം എന്നത് പേപ്പറില്‍ എഴുതി വെച്ച് അവസാനിപ്പിക്കേണ്ടതല്ലെന്ന് മന്ത്രി സജി ചെറിയാന്‍. ജാതിയും മതവും വംശീയതയും എല്ലാം സമൂഹത്തില്‍ ആളിപ്പടരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമം സമാഗമം പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിനന്ദനാര്‍ഹമായ ഇടപെടലാണ് ഫോക്ലോര്‍ അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ലഹരിയാണ് സമൂഹം നേരിടുന്ന മറ്റൊരു വലിയ വിപത്ത്. അതിനെതിരെ ഒരുമിച്ചു പോരാടാന്‍ കലാകാരന്മാര്‍ തയ്യാറാകണം. കലാരൂപങ്ങളിലൂടെ ഇക്കാര്യം പെട്ടെന്ന് ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

20-Mar-2025