സുരേഷ് ഗോപിയെ സമരപ്പന്തലിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് ആശാസമരസമിതി
അഡ്മിൻ
സമരപ്പന്തലിൽ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി.സമരസമിതിയുടെ ഭാഗത്തുനിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്.
എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും കണ്ട് സംസാരിച്ചിട്ടുണ്ടാകും. സുരേഷ് ഗോപിയെ വിളിച്ചതിൽ തെറ്റില്ല.ആശാ പ്രവർത്തകരിൽ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചതാകാമെന്നും, തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും സമര സമിതി നേതാവ് എസ്. മിനി പറഞ്ഞു.
കേന്ദ്ര നേതാക്കളെ കാണുന്നത് കുറ്റമാണോ? ഇടതുപക്ഷക്കാരെയും വിളിച്ചിരുന്നു. പക്ഷേ അവരാരും സമരപ്പന്തലില്‍ എത്തിയില്ല.പ്രശ്നപരിഹാരമാണ് എപ്പോഴും തങ്ങളുടെ ലക്ഷ്യമെന്നും എസ്.മിനി പറഞ്ഞു.വീട്ടിൽ വന്ന് ക്ഷണിച്ചതിനെത്തുടർന്നാണ് ആശ സമരപ്പന്തലിലെത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ഒന്ന് വരണം,ഞങ്ങളെ വന്ന് അഡ്രസ് ചെയ്യണം എന്ന് സമരനേതാക്കൾ വീട്ടിലെത്തി അഭ്യർഥിക്കുകയായിരുന്നെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.