സ്വകാര്യ സര്‍വകലാശാല ബില്ല് പാസാക്കി കേരളാ നിയമസഭ

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് കൂടി അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും സർവ്വകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് ആരോപിച്ചെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

25-Mar-2025