അടുത്തവട്ടവും ഇടതുപക്ഷം കേരളം ഭരിക്കും: വെള്ളാപ്പള്ളി നടേശൻ

അടുത്തവട്ടം ഇടതുപക്ഷം കേരളം ഭരിക്കും എന്ന് എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അത് ഇടതുപക്ഷത്തിൻ്റെ ഗുണം കൊണ്ടല്ല, യുഡിഎഫിന്റെ ദോഷം കൊണ്ടാന്നെന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസിൽ യോജിപ്പില്ല. അഞ്ച് പേർ മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നു.

എൻഡിഎ കൂടുതൽ വോട്ട് നേടുന്നു. ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറയാൻ താനില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ പിണറായി അല്ലാതെ മറ്റൊരാളില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കോൺഗ്രസിലെ ശശി തരൂർ വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു.

ശശി തരൂർ രാഷ്ട്രീയ അടവ് നയങ്ങൾ പലതും കാണിക്കുന്നുണ്ട്. മോദിയെ സുഖിപ്പിക്കുന്നു ഇടയ്ക്ക് കോൺഗ്രസിന് സുഖിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ കൊള്ളാവുന്ന നേതാവാണ് . മുഖ്യമന്ത്രിയാകാൻ കൊള്ളണമെങ്കിൽ നേതൃപാടവം വേണം. അനുയായികളെ സൃഷ്ടിക്കുന്നതാണ് നല്ല നേതാവ്. പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അച്ചടക്കത്തോടെ നിൽക്കണം. അത് നിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇപ്പോൾ തന്നെ കോൺഗ്രസിൽ കുറെ ആളുകൾ മുഖ്യമന്ത്രി ആകാൻ നിൽക്കുന്നുണ്ട്. എല്ലാവർക്കും കിട്ടിയാൽ കൊള്ളാം. കെപിസിസി പ്രസിഡൻ്റിനെ എപ്പോഴും ചീത്ത പറയുകയല്ലേ വി.ഡി. സതീശൻ ചെയ്യുന്നത്. ഇടയ്ക്ക് എന്നെയും പറയും. അവൻ തണ്ടനാണ്. വി.ഡി. സതീശൻ ബാക്കിയുള്ളവരെ വെട്ടി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ്. പറച്ചിലിൽ ഹീറോയും കാര്യത്തിൽ സീറോയും ആണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

27-Mar-2025