ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ല: കേന്ദ്രസർക്കാർ

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്രം. 2024-25 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി അറിയിച്ചു. ലേക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

ആശാവര്‍ക്കര്‍ക്കര്‍മാരുടെ ഓണറേറിയം നല്‍കാന്‍ കുടിശിഖയുള്ള തുക കേന്ദം കേരളത്തിന് നല്‍കണമെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് പ്രതാപ്റാവു ജാദവ് മറുപടി പറഞ്ഞത്. ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് 1350.67 കോടി അനുവദിച്ചിട്ടുണ്ട്.

ആശാവര്‍ക്കര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യത്തിന്റ ഭാഗമായി ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മൊത്തത്തില്‍ ഫണ്ട് അനുവദിക്കുകയാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.

29-Mar-2025