നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും: എം സ്വരാജ്

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ‘നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും’ എന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

എമ്പുരാന്‍ കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് സച്ചിദാനന്റെ വരികള്‍ ഒഴുകിവന്നുവെന്ന് മന്ത്രി പി. രാജീവ്. എമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്ന ചരിത്രം പലരെയും അസ്വസ്ഥമാക്കുന്നുവെന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാത്തിനേയും മറവിയിലേക്ക് ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുന്ന കാലത്ത് ഓര്‍മ്മകളുടെ വീണ്ടെടുക്കലും ചരിത്രവല്‍ക്കരണവും അഭിനന്ദനം അര്‍ഹിക്കുന്നു. സിനിമക്കെതിരായ നീക്കത്തെ കേരളം ഒരേ മനസ്സോടെ ചെറുക്കേണ്ടതുണ്ടെന്നും മന്ത്രി. തുടര്‍ന്ന്, സച്ചിദാനന്ദന്റെ കവിതയിലെ വരികള്‍ മന്ത്രി എഴുതിവെക്കുന്നു.

30-Mar-2025