തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ അണ്ണാമലൈ

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പത്രസമ്മേളനത്തിൽ താൻ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്ഥിരീകരിച്ചു. “തമിഴ്നാട് ബിജെപിയിൽ മത്സരമില്ല, ഞങ്ങൾ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാൻ മത്സരത്തിലില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിൽ ഞാൻ ഇല്ല.” അണ്ണാമലൈ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി മുൻവ്യവസ്ഥയാക്കിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. എഐഎഡിഎംകെ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ വിമർശനമാണ് 2023 ൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.

2021-ൽ ശ്രീ അണ്ണാമലൈ സംസ്ഥാന യൂണിറ്റിന്റെ തലവനായി നിയമിതനായതിനുശേഷം ബിജെപിക്ക് തമിഴ്‌നാട്ടിൽ കാര്യമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നത് കൂടി അദ്ദേഹത്തിന്റെ രാജിയുടെ കാരണമാണ്. മുൻ ഐപിഎസ് ഓഫീസറും, എഞ്ചിനീയറും, എംബിഎ ബിരുദധാരിയുമായ അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയുടെ കടുത്ത വിമർശകരിൽ ഒരാളാണ്.

04-Apr-2025