ഗുജറാത്ത് വംശഹത്യ സംഘപരിവാറിന്റെ ആസൂത്രണമാണ്: എ എ റഹിം
അഡ്മിൻ
മനുഷ്യന്റെ ചോര കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തിയതെന്ന് എ എ റഹീം എംപി. ഗുജറാത്ത് വംശഹത്യ സംഘപരിവാറിന്റെ ആസൂത്രണമാണ്. അത് ഡിവൈഎഫ്ഐ ആവര്‍ത്തിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് വംഹത്യ പുനരാവര്ത്തിച്ചു എന്നത് കൊണ്ട് മാത്രമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എമ്പുരാന് സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രവര്‍ത്തിക്കുന്നത്. എമ്പുരാന് സിനിമയില്‍ ഗുജറാത്ത് കലാപം നന്നായി ചിത്രീകരിച്ചുവെന്നും എംപി ആവര്‍ത്തിച്ചു.
സംഘപരിവാര്‍ ഗാന്ധിയെ റീ ബ്രാന്‍ഡ് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധി ആരെന്ന് ചോദിച്ചാല്‍ ഇന്നത്തെ കുട്ടികള്‍ ശുചിത്വമിഷന് ബ്രാന്‍ഡ് അംബാസഡര്‍ എന്ന് പറയുമെന്നും നരേന്ദ്ര മോദിയേയും റീ ബ്രാന്‍ഡ് ചെയ്യുന്നുവെന്നും എംപി പറഞ്ഞു.
രാജ്യത്തെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. സ്വമേധയാ സിനിമയുടെ സെന്‍സറിംഗിന് തയ്യാറായത് ഭയം കൊണ്ടാണ്. രാജ്യത്ത് നിര്‍ഭയത്തോട് കൂടി ജീവിക്കാന്‍ കഴിയുന്ന ഇടം അത് കേരളമാണ്. പിന്തിരിഞ്ഞ് ഓടാന്‍ തയ്യാറാകാത്ത സംസ്ഥാനം കേരളമാണെന്നും എ എ റഹീം എംപി വ്യക്തമാക്കി.
സുരേഷ്ഗോപി ഭരത് ചന്ദ്രന്റെ റോള്‍ എടുക്കുകയാണ്. ജബല്പൂരില് ക്രൈസ്തവര്‍ക്ക് നേരെ അക്രമിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കണം എന്ന് പറയാന്‍ സുരേഷ്ഗോപിക്ക് കഴിയുമോ എന്ന് ചോദിച്ച എ എ റഹീം എംപി ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെ ആണ് സുരേഷ്ഗോപിയെന്നും കൂട്ടിച്ചേര്‍ത്തു.