ഡിഎംകെയ്ക്കെതിരായ ശപഥം പിന്‍വലിച്ച് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ആണ് അണ്ണാമലൈ വീണ്ടും ചെരുപ്പ് ധരിച്ചത്.
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാര്‍ നാഗേന്ദ്രന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തന്റെ ശപഥത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെയെ അധികാരത്തില്‍ നിന്ന് ഇറക്കാതെ ചെരുപ്പ് ധരിക്കില്ലെന്ന് അണ്ണാമലൈ പ്രതിജ്ഞ എടുത്തിരുന്നു.
കേന്ദ്ര മന്ത്രിമാരായ ജി കിഷന്‍ റെഡ്ഢി, ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ ഉള്‍പ്പടെ വന്‍ നേതൃനിരയുടെ സാന്നിധ്യത്തിലാണ് നൈനാര്‍ നാഗേന്ദ്രന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വേദിയിലെത്തിയ അണ്ണാമലൈക്ക് വന്‍ കരഘോഷം ആണ് ലഭിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ കൗസിലില്‍ ഇടം പിടിച്ച അണ്ണാമലൈ ആഹ്വാനം ചെയ്തു.
വരുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ തുരത്തി എന്‍ഡിഎ അധികാരം പിടിക്കുമെന്നും പ്രവര്‍ത്തകര്‍ ബൂത്ത് പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കണമെന്നും അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.