വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ്‌യും ടിവികെയും സുപ്രീംകോടതിയിൽ

കേന്ദ്ര സർക്കാർ അതിവേഗം നിയമമാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പോരാട്ടം കുറിച്ച് ടിവികെ അധ്യക്ഷൻ വിജയ്‍യും രംഗത്ത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. നേരത്തെ തമിഴ്നാട് സർക്കാരും ഡിഎംകെയും വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യുടെ ടിവികെ പാർട്ടിയും പരമോന്നത കോടതിയെ സമീപിച്ചത്.

അതേസമയം, പുതിയ വഖഫ് നിയമം മുസ്ലീം സമുദായത്തോടുള്ള വിവേചനമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നുമുള്ള വാദങ്ങളാണ് ഹർജികളിലുടെ പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വെയ്ക്കുന്നത്.

14-Apr-2025