പാതിവില തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ എ എന്‍ രാധാകൃഷ്ണന്
അഡ്മിൻ
കോടികളുടെ പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ബിജെപി വൈസ് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടതോടെ മുങ്ങി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.എന്‍. രാധാകൃഷ്ണന് മാധ്യമങ്ങള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ എത്തിയ വാഹനത്തില്‍ തന്നെ കടന്നുകളയുകയായിരുന്നു.
എ.എന്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ. അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
തൊട്ടുപിന്നാലെ കാര്‍ റിവേഴ്സെടുത്ത് അദ്ദേഹം അവിടെ നിന്ന് മടങ്ങുകയായിരുന്നു. കൃത്യസമയത്തുതന്നെ അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെത്തിയിരുന്നു. മുഖ്യപ്രതി അനന്തുകൃഷ്ണനുമായി എ എന്‍ രാധാകൃഷ്ണന് പ്രസിഡന്റായ സൈന്‍ സൊസൈറ്റി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.
ഇത് ശരിക്കും ബോറായി, വിളിച്ച് വരുത്തിയിട്ട് അപമാനിച്ചത് മോശമായി പോയി..; പൊട്ടിത്തെറിച്ച് സുധീര്‍ അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന് പ്രസിഡന്റായ ‘സൈന്‍’ 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായി അനന്തുകൃഷ്ണന്റെ മൊഴിയുണ്ട്. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതല്‍ അനന്തു കൃഷ്ണനുമായി രാധാകൃഷ്ണന് സഹകരിച്ചിരുന്നു.