മോദി സർക്കാരിന് തിരിച്ചടി; സുപ്രീം കോടതി വഖ്ഫ് നിയമ ഭേദഗതി സ്റ്റേ ചെയ്തു

വഖ്ഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. വഖ്ഫ് സ്വത്തിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 7 ദിവസത്തിനകം മറുപടി നൽകണമെന്നും പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചു.

17-Apr-2025