ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയാണ് ദിവ്യ എസ് അയ്യര്‍: എ കെ ബാലന്‍

ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയറിയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. ശബരിയുടെ ഭാര്യ എന്ന പരിഗണന ദിവ്യയോട് കാട്ടിയില്ല. കാര്‍ത്തിയേകന്റെ മരുമകള്‍ എന്ന പരിഗണനയും കാട്ടിയില്ല.

കാലത്ത് കാര്‍ത്തികേയനും മുരളിക്കും കിട്ടിയ അതേ അനുഭവം തന്നെയായിരിക്കും ശബരിക്കും കിട്ടാന്‍ പോകുന്നത്. എന്തായാലും ദിവ്യ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഔപചാരിക തലത്തില്‍ ഒന്നായി പ്രവര്‍ത്തിച്ചവര്‍ ആ രംഗത്ത് നിന്നും മാറുമ്പോള്‍ അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്.

പാര്‍ലമെന്റില്‍ ഗുലാം നബി ആസാദിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി കരഞ്ഞില്ലേ. നിലവില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. പൊതുസമൂഹം ശക്തമായി പ്രതികരിക്കണം എന്നും ദിവ്യയെ പിന്തുണച്ചുകൊണ്ട് എ കെ ബാലന്‍ പറഞ്ഞു.

18-Apr-2025